ന്യൂഡൽഹി: ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കുന്നവർ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.
പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും നോൺ-വെജ് കഴിക്കുന്നു. ലോകത്തിലെ മറ്റ് സ്ഥലങ്ങളിൽ പോലെ മാംസം കഴിക്കുന്ന ആളുകൾ ഇന്ത്യയിലുണ്ട്. പക്ഷെ അതിക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കരുത്. നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെയാണ് തമാസിക് ഭക്ഷണം എന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ആളുകൾ ശ്രാവണ മാസം മുഴുവൻ നോൺ വെജിറ്റേറിയൻ കഴിക്കില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കില്ലെന്നും അവർ സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

