തലസ്ഥാനത്ത് പറന്നിറങ്ങി ടീം ഇന്ത്യ; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്ബരയ്ക്കായി രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി.

മൂന്ന് മത്സരങ്ങളുളള ടി20 പരമ്ബരയിലെ ആദ്യ മത്സരം 28നാണ് തലസ്ഥാനത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഹൈദരാബാദില്‍ നിന്നും 4.30നെത്തിയ വിമാനത്തിലാണ് ടീം ഇന്ത്യ തലസ്ഥാനത്തെത്തിയത്. പ്രിയ താരങ്ങളെ കണ്ട ആരാധകര്‍ ജയ് വിളികളോടെയാണ് അവരെ സ്വീകരിച്ചത്. ഒപ്പം മലയാളി താരം സഞ്ജു സാംസണും ആരാധകര്‍ ജയ് വിളിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും താരങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു.

ടീം ഇന്ത്യ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെയാണ് പരിശീലനം നടത്തുക.