രക്തസമ്മർദ്ദം കുറയ്ക്കാം; സബർജെല്ലി കഴിക്കൂ….

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ മുൻനിരയിലുള്ള ഒരു ഫലവർഗമാണ് സബർജെല്ലി. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാഘാതം ചെറുക്കാനും സബർജെല്ലി സഹായിക്കും. ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിലും സബർജെല്ലി മുന്നിൽ തന്നെയാണ്. ദിവസവും സബർജൽ കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കും.

രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നതിനും സബർജെല്ലി സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിൻ സി കോപ്പർ എന്നിവയാണ് രോഗപ്രതിരോധ ശേഷി ഉയർത്തുന്നത്. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സബർജെല്ലി കഴിക്കുന്നത് നല്ലതാണ്. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുൻപ് ഒരു കഷ്ണം സബർജെല്ലി ശീലമാക്കുന്നത് ഏറെ ഗുണപ്രദമാണ്.

ഹൈപ്പർ ടെൻഷൻ, പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയവയെ ചെറുക്കുന്നതിനും സബർജെല്ലിയ്ക്ക് കഴിവുണ്ട്. കുട്ടികളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. നെഞ്ചെരിച്ചിൽ തടയാനും സബർജെല്ലി സഹായിക്കും.