പാലിന്റെ ദോഷവശങ്ങൾ…..

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പാൽ. എന്നാൽ, പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ കേൾക്കാറുണ്ട്. രാവിലെ തന്നെ പാൽ കുടിക്കുന്നത് ദോഷമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വെറും വയറ്റിൽ പാല് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു. ശരീരത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് കാരണമാകും.

വെറും വയറ്റിൽ പാൽ കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ, അസിഡിറ്റി, വയറുവേദന, ഛർദ്ദി എന്നിവയും ഉണ്ടാക്കും. അതേസമയം, ചില ഭക്ഷണങ്ങൾക്കൊപ്പം പാൽ കുടിക്കരുതെന്നും പറയാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഉപ്പ് ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചതിന് ശേഷം പാൽ കുടിയ്ക്കരുത്. ഇത് വയർ കേടാക്കാൻ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉഴുന്ന് പരിപ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ കഴിച്ചതിന് ശേഷം പാൽ കുടിയ്ക്കരുത്. ഇവ കഴിച്ച ശേഷം കുറഞ്ഞത് 2-3 മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രമേ പാൽ കുടിയ്ക്കാവൂ. അല്ലെങ്കിൽ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും.

തൈര് കഴിച്ചതിന് ശേഷം പാൽ കുടിയ്ക്കരുത്. ഇത് വയറിന് ദോഷകരമാണ്.
മത്സ്യ മാംസാഹാരങ്ങൾ കഴിയ്ക്കുന്ന വ്യക്തിയാണ് എങ്കിൽ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചതിന് ശേഷം പാൽ കുടിയ്ക്കുന്നത് ഒഴിവാക്കണം. ഇത്, ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

നാരങ്ങ ചേർത്ത വിഭവങ്ങൾ, അല്ലെങ്കിൽ പുളിയുള്ള ആഹാരപദാർത്ഥങ്ങൾ കഴിച്ചതിന് ശേഷം പാൽ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.