ന്യൂസിലന്‍ഡ് എക്കെതിരെ ഇന്ത്യ എക്ക് പരമ്പര

ചെന്നൈ: ന്യൂസിലന്‍ഡ് എക്കെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റ് ജയവുമായി ഇന്ത്യ എ പരമ്ബര സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എ 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 34 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. സഞ്ജു സാംസണ്‍ 35 പന്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 37 റണ്‍സെടുത്ത് പുറത്തായി. സഞ്ജുവാണ് ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. 77 റണ്‍സുമായി പൃഥ്വി ഷാ ബാറ്റിംഗിലും ഹാട്രിക്കടക്കം 4 വിക്കറ്റുമായി കുല്‍ദീപ് യാദവ് ബൗളിംഗിലും തിളങ്ങി.

ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ഏകദിനം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര തൂത്തുവാരാം. സ്‌കോര്‍: ന്യൂസിലന്‍ഡ്- 219(47), ഇന്ത്യ 222-6(34.0).