സഭാതര്‍ക്ക പരിഹാരത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്ന പരിഹാരം കണ്ടെത്തണമെന്നാണ് തീരുമാനം.

അതേസമയം, മുഖ്യമന്ത്രി എടുത്ത നിലപാടുകളെ പിന്തുണക്കുന്നുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചു. കോടതിവിധിയിലൂടെ ശാശത്വ പരിഹാരം കണ്ടെത്താനാകില്ലെന്നും ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭ വ്യക്തമാക്കി.

കോതമംഗലം ഉള്‍പ്പെടെയുളള പളളികളില്‍ തര്‍ക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ചത്. എന്നാല്‍, ഹിത പരിശോധന വേണം എന്ന ആവശ്യം യാക്കോബായ സഭ ഇന്നും ഉന്നയിച്ചു.