തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യുടെ കമ്മ്യൂണിക്കേഷൻ ഡിവിഷൻ നടപ്പിലാക്കിവരുന്ന എ.ആർ/വി.ആർ പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പർ ട്രെയിനീസിനെ നിയമിക്കുന്നു. പ്രതിമാസം 15,000 രൂപയാണ് വേതനം. കംമ്പ്യൂട്ടർ സയൻസ്/കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐ.ടി/എൻജിനീയറിംഗ് ഇതിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി++/സി# എന്നീ പ്രോഗ്രാമിങ്ങിൽ കഴിവുമുള്ള ഉദ്യോഗാർഥികളെയാണ് നിയമിക്കുന്നത്.
സി-ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവൻ ഓഫീസിൽ സെപ്തംബർ 26-ന് ഉച്ചയ്ക്ക് ഒന്നു മുതൽ 1.30 വരെ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഉയർന്ന പ്രായ പരിധി 30 വയസ്.
താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്തംബർ 26 ന് രാവിലെ 10 മുതൽ 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847661702
അതേസമയം, ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ www.arogyakeralam.gov.in വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷ ഫോറം മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2354737.

