യുവനടന് നസ്ലെന്റെ പേരില് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് യുഎഇയില് നിന്നാണെന്ന് പോലീസ് അറിയിച്ചു. തന്റെ പേരിലുള്ള വ്യാജ ഐഡിക്കെതിരേ നസ്ലെന് കഴിഞ്ഞ ദിവസമാണ് പോലീസില് പരാതി നല്കിയത്. തുടര്ന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു
അതേസമയം, അക്കൗണ്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് കത്തു നല്കിയിട്ടുണ്ട്.
നസ്ലെന് വിശദീകരിക്കുന്നത്
‘കുറച്ച് സുഹൃത്തുക്കള് സ്ക്രീന് ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് ഞാനറിയുന്നത്. ഫേസ്ബുക്കില് എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല് മീഡിയയില് അത്ര ആക്ടീവുമല്ല. ഏതോ ഒരാള് ചെയ്ത കാര്യത്തിനാണ് ഞാനിപ്പോള് പഴി കേള്ക്കുന്നത്. അങ്ങനെ പഴി കേള്ക്കുമ്പോള് എനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും എന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണം.’

