കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ നെയ്യ്; ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ

കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ എപ്പോഴും പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കണം. കുട്ടികൾക്ക് ദിവസേന നെയ്യ് നൽകുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

നെയ്യ് ദിവസേന കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായതിനാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താൻ നെയ്യ് സഹായിക്കും. എല്ലുകൾക്ക് ബലവും ഉറപ്പും വർദ്ധിപ്പിക്കാനും നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഒരു സ്പൂൺ നെയ്യിൽ 112 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ 0.04 ഗ്രാം പ്രോട്ടീൻ, വിറ്റാമിനുകൾ എ, ഡി, കെ, 45 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകൾ, 2.7 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ഡി, കെ, ഇ, എ എന്നി നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കും. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ആരോഗ്യം, കാഴ്ചശക്തി, കാൻസർ പ്രതിരോധം തുടങ്ങിയവയ്ക്ക് സഹായിക്കുകയും ചെയ്യും.

നെയ്യിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗങ്ങളെ തടയും. ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്‌നങ്ങൾക്കും നെയ്യ് ഉത്തമ പരിഹാരമാണ്.