ബജ്‌റംഗിനിത് ചരിത്ര നേട്ടം

ന്യൂഡല്‍ഹി: നാല് ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമായി ബജ്‌റംഗ്. ബെല്‍ഗ്രേഡില്‍ നടന്ന ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ 65കിലോ വിഭാഗത്തില്‍ താരം വെങ്കലം സ്വന്തമാക്കി.

2013ലെ ലോകചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്ന ബജ്‌റംഗ് 2018ല്‍ വെള്ളിമെഡലിസ്റ്റായിരുന്നു. 2019ല്‍ വീണ്ടും വെങ്കലം ലഭിച്ചു. ടോക്യോ ഒളിമ്ബിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ബജ്‌റംഗ് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ താരവുമാണ്.