പുഷ്കര്-ഗായത്രി ദമ്ബതിമാര് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വിക്രം വേദ’ ഹിന്ദിയിലേക്കും എത്തുന്നു. സെപ്തംബര് 30നാണ് ചിത്രത്തിന്റെ റിലീസ്. നൂറിലധികം രാജ്യങ്ങളില് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്ട്ട്. ചിത്രത്തിന്റെ ട്രെയിലര് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഹിന്ദിയില് ‘വിക്രമും’ ‘വേദ’യുമായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്.
ഹിന്ദിയില് തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിയോ നോയര് ആക്ഷന് ത്രില്ലര് വിഭാഗത്തില് പെട്ട തമിഴ് ചിത്രമായിരുന്നു ‘വിക്രം വേദ’. വന് ബജറ്റുകളില് എത്തിയ ചിത്രങ്ങള് ബോളിവുഡില് തുടര്ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില് ‘വിക്രം വേദ’യുടെ റീമേക്കില് ഒരു രക്ഷകനെ തേടുന്നുണ്ട് ആരാധകര്. ടീസറും ട്രെയിലറും ബോളിവുഡ് സിനിമാ ആരാധകരുടെ പ്രതീക്ഷകള് വര്ദ്ധിപ്പിക്കുന്നു. ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര മികച്ച കളക്ഷന് നേടുന്നുണ്ട്.

