ഡിജിറ്റൽ സർവ്വെ: സർവ്വെയർ ലിസ്റ്റ് എഴുത്തു പരീക്ഷ സെപ്തംബർ 18 ന്

തിരുവനന്തപുരം: സർവ്വെയും ഭൂരേഖയും വകുപ്പ്-ഡിജിറ്റൽ സർവ്വെ കരാർ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റിൽ നിന്നും ലഭ്യമായ സർവ്വെയർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് സെപ്തംബർ 18ന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും എഴുത്ത് പരീക്ഷ നടത്തുന്നു. ഹാൾ ടിക്കറ്റുകൾ പോസ്റ്റൽ ആയും എന്റെ ഭൂമി പോർട്ടലിൽ നിന്നും (entebhoomi.kerala.gov.in) ലഭിക്കുന്നതാണ്.

അതേസമയം, പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 24ന് 4 മണിക്ക് മുമ്പ് ഇ-മെയിൽ വഴിയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ അപേക്ഷിക്കണം. ഇ-മെയിൽ; iidtvm@yahoo.com. വിശദവിവരങ്ങൾക്ക് 0471 2559388.