‘ജന്മദിനത്തില്‍ അമ്മയുടെ അരികിലെത്താന്‍ ശ്രമിക്കാറുണ്ട്’; വികാരനിര്‍ഭരനായി പ്രധാനമന്ത്രി

ഭോപ്പാല്‍: ജന്മദിനത്തില്‍ സ്വന്തം അമ്മയുടെ അരികിലെത്താന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം സഹായ സംഘങ്ങളിലെ വനിതാഅംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പ്രത്യേകപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാധാരണയായി ഈ ദിവസം എന്റെ അമ്മയുടെ അരികിലെത്താന്‍ ശ്രമിക്കാറുണ്ട്, അമ്മയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ ഇന്ന് എനിക്ക് അമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല…എങ്കിലും മധ്യപ്രദേശിലെ ലക്ഷക്കണക്കിന് വനിതകള്‍, അമ്മമാരുടെ അനുഗ്രഹം ഇന്ന് എനിക്ക് കിട്ടുന്നു’- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ഔദ്യോഗികദിനങ്ങള്‍ പോലെ പിറന്നാള്‍ ദിനത്തിലും പ്രധാനമന്ത്രി തിരക്കിലാണ്.