തിരുവനന്തപുരം: പ്രായ പരിധി വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ പിന്തുണച്ച് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്.
സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ന്ന പ്രായപരിധി 75 വയസ്സാക്കാനായിരുന്നു സിപിഐ തീരുമാനം. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സാക്കാനും അടക്കം തീരുമാനത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.എന്നാല്‍, കെ ഇ ഇസ്മയില്‍ പക്ഷ നേതാക്കള്‍ പ്രായ പരിധി നടപ്പാക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടി ഭരണഘടനക്ക് എതിരാണെന്നായിരുന്നു കോട്ടയം ജില്ലാ സെക്രട്ടറിയുടെ വാദം.
കൗണ്‍സില്‍ യോഗത്തില്‍ കാനം രാജേന്ദ്രന് വേണ്ടി മറുപടി പറഞ്ഞ പ്രകാശ് ബാബു പ്രായപരിധി തീരുമാനത്തെ പൂര്‍ണ്ണമായും ന്യായീകരിക്കുകയായിരുന്നു.

