ടി-20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഇല്ല

ഓസ്‌ട്രേലിയന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കെല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തികും എത്തും. മലയാളി താരം സഞ്ചുവിന് അവസരം ലഭിച്ചില്ല. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയപ്പോള്‍ ജഡേജ പരിക്ക് കാരണം പുറത്തായി.

ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് 2 വിലാണ്. പാക്കിസ്ഥാന്‍, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരൊടൊപ്പമാണ് ഇന്ത്യ. യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് B വിജയിയും ഗ്രൂപ്പ് A യിലെ റണ്ണറപ്പും ഗ്രൂപ്പ് 2 വിലെത്തും. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ടൂര്‍ണമെന്റ്. ലോകകപ്പിനു മുന്‍പായി ഓസ്‌ട്രേലിയക്കെതിരെയും സൗത്താഫ്രിക്കകെതിരെയും ടി20 മത്സര പരമ്ബര ഇന്ത്യ കളിക്കും. മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡും ബിസിസിഐ പ്രഖ്യാപിച്ചു.