തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങൾ സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്നുവെന്ന് സിപിഐ ചൂണ്ടിക്കാട്ടി.
സുരക്ഷയുടെ പേരിൽ റോഡുകളിൽ പൊലീസ് കാട്ടിക്കൂട്ടുന്ന എല്ലാത്തരം പ്രവൃത്തികളും ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു. ഇതിൽ തിരുത്തൽ വേണമെന്നും സിപിഐ വ്യക്തമാക്കി. രാഷ്്ട്രീയ റിപ്പോർട്ട് രൂപീകരണ ചർച്ചയിലാണ് ഇതുസംബന്ധിച്ച ആവശ്യമുയർന്നത്. ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്നും വിമർശനവും യോഗത്തിൽ ഉയർന്നു വന്നിട്ടുണ്ട്.
അതേസമയം, സിപിഐ സംസ്ഥാന സമ്മേളനം സെപ്തംബർ 30 മുതൽ തിരുവനന്തപുരത്ത് നടക്കും. അതിനു മുന്നോടിയായി രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയാറാക്കുന്നതിനുള്ള കൗൺസിൽ യോഗങ്ങളാണ് ഞായറാഴ്ച്ച ആരംഭിച്ചത്. തിങ്കളാഴ്ച്ച യോഗം അവസാനിക്കും.

