ഇന്‍സ്റ്റഗ്രാമില്‍ റീപോസ്റ്റ് ഓപ്ഷന്‍ വരുന്നു

ഇന്‍സ്റ്റഗ്രാമില്‍ നമുക്കിഷ്ടപ്പെട്ട പോസ്റ്റുകള്‍ റീപോസ്റ്റ് ചെയ്യാന്‍ നിലവില്‍ മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം മെറ്റ റീപോസ്റ്റ് ഓപ്ഷന്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ഇന്‍സ്റ്റഗ്രാം മേധാവിയായ ആഡം മൊസേറിയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് ഇത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.

‘സ്റ്റോറിയില്‍ റീഷെയര്‍ ചെയ്യുന്നത് പോലെ യഥാര്‍ത്ഥ ക്രിയേറ്ററിനെ ക്രെഡിറ്റ് ചെയ്തുകൊണ്ട് അവരുടെ പോസ്റ്റുകള്‍ ഫീഡില്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഞങ്ങള്‍ പര്യവേഷണം നടത്തുകയാണ്. ആദ്യം കുറച്ച് ആളുകള്‍ക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഈ ഫീച്ചര്‍ ലഭ്യമാക്കുക’-മെറ്റയുടെ വക്താവ് പറഞ്ഞു. റീപോസ്റ്റ് ചെയ്ത പോസ്റ്റുകള്‍ പ്രൊഫൈലില്‍ പ്രത്യേകമായ ഒരു ടാബില്‍ ലഭ്യമാകും.