കെ.കെ ശൈലജ മഗ്സസെ അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ സിപിഎം ഇടപെടല്‍

തിരുവനന്തപുരം: മഗ്സസെ അവാര്‍ഡ് മുന്‍ മന്ത്രി കെ.കെ ശൈലജ നിരസിച്ചതിന് പിന്നില്‍ സിപിഎം ഇടപെടലാണെന്ന് റിപ്പോര്‍ട്ട്. അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64-ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. പക്ഷേ, അത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, മഗ്സസെ അവാര്‍ഡ് വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരില്‍ ഒരാളാണ് രമണ്‍ മാഗ്‌സസെ എന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കുന്ന അവാര്‍ഡല്ല ഇതെന്നും നേതൃത്വം പ്രതികരിച്ചു.