കെ.കെ രമക്കെതിരായ പദപ്രയോഗം എം.എം മണിക്ക് ഒഴിവാക്കാമായിരുന്നെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
എന്നാല്‍, പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് എം.എം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്നും, എന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ ഞാന്‍ എന്ത് വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം, ടി.പി.ചന്ദ്രശേഖരന്‍ ഇപ്പോഴും ജീവിക്കുകയാണെന്നും അത് സി പി എമ്മിനെ ഭയപ്പെടുത്തുകയാണെന്നും കെ.കെ.രമ എം.എല്‍.എ പറഞ്ഞു. വിധവ എന്ന വിധി കല്‍പിച്ച ആളുകള്‍ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പറഞ്ഞതില്‍ തെല്ലും കുറ്റബോധമില്ലാതെ സി പി എം അതിനെ ന്യായീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

