ആലപ്പുഴ: മായിത്തറ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ താമസിച്ച് എൽ.പി. മുതൽ ഹയർ സെക്കൻഡറി തലം വരെ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിനായി പാർട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. പ്രതിമാസം 5000 രൂപ ഹോണറേറിയം ലഭിക്കും.
അപേക്ഷകൾ ജൂലൈ 22ന് വൈകിട്ട് നാലിനകം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ മായിത്തറ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലോ നൽകണം. ഫോൺ: 8592070711, 9496070348.
അതേസമയം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ എടത്വ ഗ്രാമപഞ്ചായത്തിലെ അക്രഡിറ്റഡ് ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി-18നും 35നും ഇടയിൽ. യോഗ്യത- രണ്ടു വർഷത്തെ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ്/ സിവിൽ ഡിപ്ലോമ/സിവിൽ എൻജിനീയറിംഗ് ബിരുദം.
ജൂലൈ 30ന് വൈകുന്നേരം അഞ്ചിന് മുൻപ് എടത്വ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0477 2212261.

