സിംഗപൂര്‍: പി.വി സിന്ധുവും എച്ച് എസ് പ്രണോയിയും സിംഗപൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
വിയറ്റ്നാമിന്റെ ലിന് ങുയേനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 19-21, 21-19, 21-18. ആദ്യ ഗെയിമില്‍ പിന്നോട്ടു പോയ സിന്ധു രണ്ടും മൂന്നും ഗെയിം വിയര്‍ത്ത് നേടുകയായിരുന്നു. ചൗ ടീന്‍ ചെനിനെ തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. 14-21, 22-20, 21-18. ഒരു മണിക്കൂറും ഒമ്ബത് മിനിറ്റും മത്സരം നീണ്ടു നിന്നു.
അതേസമയം, മിഥുന് മഞ്ജുനാഥ് രണ്ടാം റൗണ്ടില്‍ പുറത്തായി. കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചെത്തിയ മഞ്ജുനാഥിന് അയര്‍ലന്‍ഡ് താരം ഞാട് ങുയേന്റെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.10-21, 21-18, 16-21 എന്ന സ്കോറിനാണ് മഞ്ജുനാഥ് തോറ്റത്.

