ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമാക്കി. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും.
അതേസമയം, 75 ദിവസത്തേക്ക് മാത്രമായിരിക്കും സൗജന്യ വിതരണം. 18 മുതല്‍ 59 വയസ് പ്രായമുള്ളവര്‍ക്ക് ഈ കാലയളവില്‍ വാക്‌സിന്‍ നല്‍കും.

