ഡല്‍ഹി: ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ 94-കാരി ഭഗ്വാനി ദേവിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കി രാജ്യം. 100 മീറ്റര്‍ സ്പ്രിന്റില്‍ 24.74 സെക്കന്‍ഡുകള്‍ കൊണ്ട് ഓടിയെത്തിയാണ് ഭഗ്വാനി ദേവി സ്വര്‍ണ്ണ മെഡല്‍ നേടിയത്.
‘മറ്റൊരു രാജ്യത്ത് മെഡലുകള്‍ നേടി ഭാരതത്തിന് അഭിമാനമായതില്‍ സന്തോഷമുണ്ടെന്ന് ഭഗ്വാനി ദേവി പറഞ്ഞു. ഫിന്‍ലാന്‍ഡിലെ ടാമ്‌ബേറില്‍ നടന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കല മെഡലുകളുമാണ് ഭഗ്വാനി ദേവി സ്വന്തമാക്കിയത്. 24.74 സെക്കന്‍ഡുകള്‍ കൊണ്ട് 100 മീറ്റര്‍ സ്പ്രിന്റില്‍ ഒന്നാമതെത്തിയാണ് ഭഗ്വാനി ദേവി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഷോട്ട് പുട്ടില്‍ ഭഗ്വാനി ദേവി വെങ്കലവും നേടി.

