ബാഴ്സലോണ: വനിതാ ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. മത്സരത്തില്‍ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. മൂന്ന് ക്വാര്‍ട്ടറിലും ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യ അവസാന ക്വാര്‍ട്ടറിലെ അവസാന മിനുറ്റുകളിലാണ് പിന്നോട്ടുപോയത്.
ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തുപോകുന്നത്. ഇംഗ്ലണ്ടിനും ചൈനയ്ക്കുമെതിരെ 1-1ന് സമനില വഴങ്ങിയ ഇന്ത്യ സ്പെയിനിന് പുറമെ ന്യൂസിലന്‍ഡുമായും തോറ്റിരുന്നു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ന്യൂസിലന്‍ഡിനോടുള്ള തോല്‍വി. ജയത്തോടെ സ്പെയിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഓസ്ട്രേലിയയെയാണ് സ്പെയിന് ക്വാര്‍ട്ടറില്‍ നേരിടുക.

