ഗസ്റ്റ് ലക്ചറന്മാരുടെ ഒഴിവ്; വാക്ക് – ഇൻ – ഇന്റർവ്യൂ ജൂലൈ 13 ന്

എറണാകുളം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നൃത്ത വിഭാഗത്തിൽ ഗസ്റ്റ് ലക്ചറന്മാരുടെ ഒഴിവ്. തസ്തികയിലേക്കുള്ള വാക്ക് – ഇൻ – ഇന്റർവ്യൂ ജൂലൈ 13 ന് ഉച്ചയ്ക്ക് 12 ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും.

വായ്പാട്ട്, മൃദംഗം എന്നീ വിഷയങ്ങളിലേയ്ക്കുളള ഓരോ ഒഴിവുകളിൽ യുജിസി. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ നോൺ യുജിസിക്കാരെയും നിയമനത്തിന് പരിഗണിക്കും. താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്നാണ് നിർദ്ദേശം.

അതേസമയം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നൃത്ത വിഭാഗത്തിൽ പക്കമേളക്കാരുടെ ഒഴിവുകളിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ ജൂലൈ 13 ന് രാവിലെ 10 ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. മൃദംഗം, നൃത്തസംഗീതം, വയലിൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളാണുളളത്.

അതാത് വിഷയങ്ങളിൽ എം. എ. യ്ക്ക് 55% മാർക്ക് (എസ്. സി. / എസ്. ടി. വിഭാഗക്കാർക്ക് 50%) നേടിയവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിന് ആവശ്യമായ സംഗീത, വാദ്യ ഉപകരണങ്ങൾ ഉദ്യോഗാർത്ഥികൾ കൊണ്ടുവരണം. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.