നെറ്റ് ഓഫ് ചെയ്യാതെ വാട്‌സ്ആപ്പ് ഓഫ് ചെയ്യണോ?

നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ വാട്ട്‌സ് ആപ്പ് മാത്രമായി നിങ്ങള്‍ക്ക് ഓഫ് ചെയ്യുവാന്‍ സാധിക്കും. ഇന്റര്‍നെറ്റ് ഉപയോഗിക്കാം, എന്നാല്‍ വാട്ട്‌സ് ആപ്പില്‍ ഓണ്‍ലൈനില്‍ വരാനും പാടില്ല എന്ന് നിര്‍ബന്ധമുള്ളവര്‍ക്കായി ഇത് ഉപകാരപ്പെടും.

വാട്ട്‌സ്ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറില്‍ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വഴി ഇത്തരത്തില്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്‌സ് ആപ്പ് ഓഫ് ആകുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ തേര്‍ഡ് പാര്‍ട്ടി ആപ്‌ളിക്കേഷനുകള്‍ ഉപയോഗിക്കുമ്‌ബോള്‍ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യുക .