ഫിഫ റാങ്കിങ്ങില്‍ ആദ്യ 20 ല്‍ ഉള്‍പ്പെട്ടിട്ടും വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനാവാത്ത മൂന്നു രാജ്യങ്ങളുണ്ട്. യുവേഫ പ്ലേ-ഓഫില്‍ നോര്‍ത്ത് മാസിഡോണിയക്കെതിരെ വിജയിക്കുന്നതില്‍ പരാജയപ്പെട്ട ഇറ്റാലിയാണ് ഒരു ടീം.
തുടര്‍ച്ചയായ രണ്ടാം തവണയാണ് മുന്‍ ചാമ്ബ്യന്മാര് വേള്‍ഡ് കപ്പിന് യോഗ്യത നേടാതെ പുറത്ത് പോവുന്നത്. ഫിഫ റാങ്കിങ്ങില്‍ ഏഴാമതാണ് ഇറ്റലിയുടെ സ്ഥാനം . യോഗ്യത നേടാത്ത മറ്റൊരു ടീം സ്വീഡനായിരുന്നു, 20 ആം സ്ഥാനത്താണ് സ്വീഡന് .അവര്‍ പോളണ്ടിനെതിരെ 0-2 ന് പരാജയപ്പെട്ടു. മൂന്നമത്തെ ടീം കൊളംബിയയാണ്. റാങ്കിങ്ങില്‍ 17 ആം സ്ഥാനത്താണ് ലാറ്റിനമേരിക്കന്‍ രാജ്യം.
ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ മാസങ്ങള്‍ക്ക് മുന്‍പ് ബെല്‍ജിയത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ബ്രസീല്‍ അത് നിലനിര്‍ത്തി. ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു, ആ ഒഴിവില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.ഇംഗ്ലണ്ട്, സ്പെയിന്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഡെന്മാര്ക്ക് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയത്. 1838 പോയിന്റുമായാണ് ബ്രസീല്‍ ഫിഫ റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന് 1822 പോയിന്റുണ്ട്. അര്‍ജന്റീനയ്ക്ക് 1770 പോയിന്റും ഫ്രാന്‍സിന് 1765 പോയിന്റുമുള്ളത്.ഫിഫയുടെ അടുത്ത ലോക റാങ്കിംഗ് ഓഗസ്റ്റ് 25ന് പുറത്തുവരും. അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രസീല്‍ എന്നിവയാണ് 2022 ലെ ലോകകപ്പ് നേടാനുള്ള ഏറ്റവും വലിയ ഫേവറിറ്റുകള്‍, സ്പെയിന്, പോര്‍ച്ചുഗല്‍ തുടങ്ങിയ മറ്റ് ടീമുകള്ക്കുംസാധ്യത കാണുന്നുണ്ട്.

