നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് വ്യക്തമാക്കി നടി മംമ്ത മോഹന്‍ദാസ്.
‘ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കാറുണ്ട്. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എപ്പോഴും ഇരയാകാന്‍ നിന്നു കൊടുക്കരുത്. ആ സംഭവത്തില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങള്‍ക്ക് രണ്ട് പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ട സ്ഥലങ്ങളില്‍ വ്യക്തിപരമായി ഇടപെടുമ്‌ബോഴാണ് പ്രശ്‌നം. ഞാനൊരു ഇരയാണെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ വീണ്ടും പഴയ സാഹചര്യമുണ്ടാകും. ദുര്‍ബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നത്. അവിടെ നിന്ന് ഉയര്‍ന്നുവരണം. ഞാനും അതിജീവിച്ചാണ് ഇവിടെ നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇരയാണെങ്കില്‍ പെട്ടെന്നൊന്നും അവര്‍ക്ക് സമൂഹത്തോട് എല്ലാം തുറന്നുപറയാന്‍ കഴിയില്ല. ഇമോഷണലായ കുറേ കാര്യങ്ങളുണ്ട് അതിനുപിന്നില്‍. യഥാര്‍ഥ ഇരയാണെങ്കില്‍ മാത്രം’- മംമ്ത പറഞ്ഞു.

