സംസ്ഥാനത്ത് കോളറക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം

എടപ്പാള്‍: കേരളത്തിലും കോളറക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നിവക്ക് പുറമെ കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം.

വയറിളക്ക രോഗ പ്രതിരോധം ശക്തമാക്കാനും കോളറ സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണം കൈകൊള്ളാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒആര്‍എസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യണം.

കോളറ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍

ആഹാരം അടച്ചു സൂക്ഷിക്കുക

പഴകിയ ആഹാരം കഴിക്കാതിരിക്കുക

പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക

ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക

തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക

ഈച്ചശല്യം ഒഴിവാക്കുക

കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് വയറിളക്ക രോഗലക്ഷണം കാണുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക