കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനെതിരെയും പൊതുമരാമത്ത് വകുപ്പിനെതിരെയും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
കൊച്ചി നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകര്‍ന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചത്? റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയര്‍മാര്‍ക്കാണ്. ഉത്തരവാദപ്പെട്ട എഞ്ചിനീയര്‍മാരെ വിളിപ്പിക്കും. വിഷയത്തില്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ ലംഘിക്കപ്പെട്ടു. നൂറ് കണക്കിന് കാല്‍നട യാത്രക്കാര്‍ക്ക് ജീവന് നഷ്ടമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഇതിന് മറുപടി പറയണം- കോടതി വ്യക്തമാക്കി.
വിഷയത്തില്‍ കോര്പ്പറേഷന് സെക്രട്ടറിക്കും നോട്ടീസ് നല്‍കും.

