മന്ത്രിസ്ഥാനം രാജിവച്ചതില്‍ വിഷമമില്ലെന്നും അഭിമാനം മാത്രമാണെന്നും വ്യക്തമാക്കി സജി ചെറിയാന്‍.
ഭരണഘടനാവിരുദ്ധ പരാമര്‍ശത്തിലെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സജി ചെറിയാന്‍ രാജി വച്ചത്. മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നും പകരം പുതിയ മന്ത്രിയുണ്ടായേക്കില്ലെന്നുമാണ് വിവരം.
അതേസമയം, സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന നിലപാട് പ്രതിപക്ഷം ഉപേക്ഷിച്ചേക്കും. എന്നാല്‍, നിയമനടപടികള്‍ തുടരാനും പ്രതിപക്ഷത്തില്‍ ധാരണയായി. വിവാദ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി.

