തൃശൂര്‍: നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായി സൂചന. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് പോലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞത്. ജൂലായ് നാലിന് വൈകിട്ട് 3.30ഓടെ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. കുട്ടികള്‍ ഉടന്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അതേസമയം, 2016ല്‍ ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് നടനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ അത്തരമൊരു പ്രവൃത്തി ചെയ്തിട്ടില്ലെന്നായിരുന്നു അന്ന് ശ്രീജിത്ത് രവി പറഞ്ഞത്

