ഗോ ചാറ്റ് മെസഞ്ചറുമായി ‘എത്തിസാലാത്ത്‌’

സൗജന്യ വോയ്‌സ് വീഡിയോ കോളിങ് ആപ്പായ ഗോ ചാറ്റ് മെസഞ്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് എത്തിസാലാത്ത്. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ വോയ്‌സ്, വിഡിയോ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയും.

ടെക്സ്റ്റ് ചാറ്റുകള്‍ അയക്കാനും പണം കൈമാറാനും ബില്ലുകള്‍ അടക്കാനും ഗെയിമുകള്‍ കളിക്കാനും വാര്‍ത്താ അപ്‌ഡേറ്റുകള്‍ സ്വീകരിക്കാനും സ്‌മൈല്‍സ് വൗച്ചര്‍ ഡീലുകളും ഹോം സേവനങ്ങളും ആക്‌സസ് ചെയ്യാനും കഴിയും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.