നിരവധി ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകളാൽ സമ്പന്നമാണ് കാരറ്റ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
കാരറ്റ് കാഴ്ച ശക്തി വർധിപ്പിക്കും. കാരറ്റിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, ലെക്കോപീൻ, വൈറ്റമിൻ എ എന്നിവയാണ് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നത്. കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിന് നല്ലതാണ്. കാരറ്റ് കഴിക്കുന്നത് വഴി മലബന്ധം തടയാനും സാധിക്കുന്നു.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്.
ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാൽത്തന്നെ കാരറ്റ് കഴിക്കുന്നതിലൂടെ രോഗപ്രതിരോധശക്തി വർധിക്കുകയും ചെയ്യും.

