ഖത്തര്‍ ലോകകപ്പില്‍ സ്റ്റേഡിയങ്ങള്‍ക്കകത്ത് ബിയര്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. മത്സരത്തിനു മുന്‍പും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയര്‍ വില്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളില്‍ പൂര്‍ണ നിരോധനമാണുള്ളത്. ലോകകപ്പ് കാണാനെത്തുന്ന കളിയാരാധകര്‍ക്ക് ഈ നിബന്ധന കനത്ത തിരിച്ചടിയാവും.
ഫുട്‌ബോള്‍ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകള്‍ കണക്കെ ദോഹയും ഫുട്‌ബോള്‍ നഗരമായി മാറും. ഇതിഹാസങ്ങളുടെയും അത്യപൂര്‍വ കാല്‍പന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് നഗരതെരുവുകള്‍ ആകെ ഉത്സവാന്തരീക്ഷത്തില്‍ മുങ്ങും.
‘നമുക്ക് ആഘോഷിക്കാം’ എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വത്കരണ പദ്ധതികള്‍ നടപ്പിലാക്കുക. ‘സീന’ എന്ന പേരിലുള്ള പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മത്സരത്തിനുള്ള അവസരവുമുണ്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം വീടും മതിലുകളും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം. പൊതുജനങ്ങളുടെയും സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ, രാജ്യത്തെ നഗരസൗന്ദര്യവല്‍കരണ ചുമതലയുള്ള സൂപ്പര്‍വൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷനാണ് ദോഹയെ ഒരു ഫുട്‌ബോള്‍ നഗരമാക്കി മാറ്റനുള്ള പദ്ധതികള്‍ക്കായി ഇറങ്ങിപ്പുറപ്പെടുന്നത്.

