രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52-ാം പിറന്നാള്‍; ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 52-ാം ജന്മദിനമായ ഇന്ന് ആഘോഷമൊന്നും വേണ്ടെന്ന് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ജന്ദര്‍മന്ദറില്‍ സത്യഗ്രസഹ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരോടും, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരോടും, പോഷകസംഘടന ഭാരവാഹികളോടും ഈ സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി യുവാക്കള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി നിര്‍ത്തിവക്കുക, വിശദമായ ചര്‍ച്ച നടത്തുക, യുവാക്കളോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍.