ബെയ്ജിംഗ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. തായ്വാൻ വിഷയത്തിലാണ് അമേരിക്കക്ക് ചൈന മുന്നറിയിപ്പ് നൽകിയത്. തായ്വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ലെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി ചൈനീസ് പ്രതിരോധമന്ത്രി വൂ ഖിയാൻ നടത്തിയ ചർച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ഒരു കാര്യത്തിനും ചൈനീസ് ഭരണകൂടം കൂട്ടുനിൽക്കില്ല. ചൈനയിൽ നിന്ന് തായ്വാനെ വേർപെടുത്താൻ ആരും ശ്രമിച്ചാലും എന്തു വില കൊടുത്തും അവർക്കെതിരെ യുദ്ധം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തായ്വാനെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്നും ചൈന പിന്തിരിയണമെന്ന് നേരത്തെ ലോയിഡ് ഓസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ചൈന നിലപാട് വ്യക്തമാക്കിയത്.

