കൊച്ചി: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്റ്റോർ കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനും ഒബിസി വിഭാഗത്തിനുമായി സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, ഷിപ്പ് യാർഡ്/എൻജിനീയറിങ് കമ്പനി/ സർക്കാർ കമ്പനി/ സ്ഥാപനം/ അർദ്ധ സർക്കാർ കമ്പനി/ സ്ഥാപനം ഇവയിലെവിടെയെങ്കിലും നാല് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 18 നും 35 നും ഇടയിൽ (നിയമാനുസൃത വയസ്സിളവ് ബാധകം ).
യോഗ്യതയുളളവൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. ഫോൺ: 0484 2312944.

