തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാര്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്നും, സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും സതീശന്‍ ആരോപിച്ചു.
‘മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെ. യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടര്‍ പട്ടികയില്‍ വന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേര്‍ത്ത 6386 വോട്ടുകളുടെ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ട് യുഡിഫ് തോല്‍ക്കില്ല. സര്‍ക്കാര്‍ വിരുദ്ധ വോട്ടാണ് ട്വന്റി 20 യുടേത്. ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടും. വോട്ട് ഞങ്ങള്‍ക്ക് ചെയ്യണം എന്ന് ട്വന്റി ട്വന്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.: ഭൂരിപക്ഷ ന്യുനപക്ഷ വര്‍ഗീയ ശക്തികളുമായി ഒരു ചര്‍ച്ചയും ഇല്ല. അവരുമായി ഒരു സന്ധിയും ഇല്ല’- അദ്ദേഹം വ്യക്തമാക്കി.

