വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍. ‘ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നത്?’- മല്ലിക ചോദിച്ചു.
‘പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ല. ആര്‍ക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണ്. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും എനിക്കറിയാം’- അവര്‍ വ്യക്തമാക്കി.

