മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 54 റണ്‍സിന്റെ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സേ നേടാന്‍ കഴിഞ്ഞുള്ളു.
28 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്ത ആന്ദ്രെ റസ്സസാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 28 പത്തില്‍ 43 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയാണ് സണ്‍റൈസേഴ്സിന്റെ ടോപ്പ് സ്‌കോറര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 177-6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 123-8 ഉം നേടി. റസ്സല്‍, സാം ബില്ലിങ്സ് എന്നിവരുടെ മികവിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സാം ബില്ലിങ്സും ആന്ദ്രെ റസ്സലും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 63 റണ്‍സെടുത്തതാണ് കൊല്‍ക്കത്തയെ 177 ല്‍ എത്തിച്ചു.
ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നൈറ്റ് റൈഡേഴ്സിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സന്‍, ടി.നടരാജയന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ഹൈദരാബാദിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. തോല്‍വിയോടെ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തേയ്ക്ക് താഴ്ന്ന ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് പൂര്‍ണമായി അവസാനിച്ചു.

