ഐലീഗ് ജേതാക്കള്‍ ഐഎസ്എല്ലിലേക്ക്‌

കൊല്‍ക്കത്ത: ഐലീഗിന്റെ അടുത്ത സീസണ്‍ മുതല്‍ കിരീട ജേതാക്കള്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനം. എഐഎഫ്എഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022-23, 2023-24 സീസണുകളിലെ കിരീട ജേതാക്കള്‍ക്ക് ഐഎസ്എല്ലില്‍ കളിക്കാം. നിലവില്‍ ഫ്രാഞ്ചൈസി തുക നല്‍കിയാണ് ടീമുകള്‍ കളിക്കുന്നത്. എന്നാല്‍ ഐലീഗ് ജേതാക്കള്‍ക്ക് ഫ്രാഞ്ചൈസി തുക നല്‍കേണ്ട.

2024-25 സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ റെലഗേഷന്‍ ഉണ്ടാവും.എത്ര ടീമുകള്‍ പുറത്താവുമെന്നതിനെ കുറിച്ച് തീരുമാനമില്ല. ഡൂറന്റ് കപ്പില്‍ 20 ടീമുകളെ ഉള്‍ക്കൊള്ളിക്കാനും തീരുമാനമായിട്ടുണ്ട്.