കൊളംമ്പോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന റെനില്‍ വിക്രമസിംഗെ ഇത് അഞ്ചാം തവണയാണ് ലങ്കയുടെ പ്രാധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. അതേസമയം മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ഉള്‍പ്പടെ 13 പേര്‍ക്ക് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ അപ്രമാദിത്വം പുലര്‍ത്തി പോന്ന രജപക്സെ കുടുംബം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് രാജ്യത്ത് നേരിടുന്നത്. വിപുലമായ എക്സിക്യൂട്ടീവ് അധികാരങ്ങളും സുരക്ഷാ സേന കമാന്‍ഡുമാറായ ഗോതാബയ മാത്രമാണ് ഇന്ന് അധികാരത്തില്‍ ബാക്കിയുള്ള രജപക്‌സെ കുടുംബാംഗം.
അതേസമയം, ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിട്ടിട്ടുണ്ട്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്

