എല്‍ഐസി പ്രാഥമിക ഓഹരി വില്‍പന; സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഓഹരി വിൽപന നിയമഭേദഗതി ചോദ്യം ചെയ്ത ഹർജി ധനബില്ലുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഒരു ഓഹരിക്ക് 902 മുതൽ 949 രൂപ എന്ന പ്രൈസ് ബാൻഡിലാണ് ഇനിഷ്യൽ പബ്ലിക് ഓഫർ. പോളിസി ഉടമകൾക്ക് 60 രൂപയും, റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ വീതവും ഓഹരി വിലയിൽ ഡിസ്‌കൗണ്ട് നൽകും.

ഇന്നാണ് എൽഐസി ഓഹരി അലോട്ട്‌മെന്റ്. ഈ മാസം പതിനേഴിന് എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെ 22.13 കോടി ഓഹരികളാണ് എൽഐസി വിൽക്കുന്നത്. 20,557.23 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.