തിരുവനന്തപുരം: കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള കമ്മ്യൂണിറ്റി നഴ്സിന്റെ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മെയ് 20 ന് രാവിലെ 10 മുതൽ 12 മണി വരെയുള്ള കാലയളവിൽ കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടത്തും.
യോഗ്യത: ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (എഎൻഎം കോഴ്സ്)/ജെ പി എച്ച് എൻ കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്ന് മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിംഗ് അല്ലെങ്കിൽ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും സി സി പി എൻ കോഴ്സ് പാസായിരിക്കണം.
ജനറൽ നഴ്സിംഗ് അല്ലെങ്കിൽ മിഡ്വൈഫറി/ബിഎസ്സി നഴ്സിംഗ് കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നരമാസത്തെ ബി സി സി പി എൻ കോഴ്സ് പാസായിരിക്കണം. പ്രായപരിധി 18 നും 45 നും ഇടയിലായിരിക്കണം.

