ന്യൂഡൽഹി: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നാഗ്പൂർ ഡിവിഷനിലേക്ക് ട്രേഡ് അപ്രന്റീസ് ഒഴിവുകളിൽ നിയമനം. ജൂൺ 3 ആണ് ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ഔദ്യോഗിക വെബ്‌സൈറ്റായ secr.indianrailways.gov.in. വഴി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ട്രേഡ് അപ്രന്റീസ്, എന്നാണ് തസ്തികയുടെ പേര്. 1044 ഒഴിവുകളാണുള്ളത്. അപ്രന്റീസ്ഷിപ്പ് നിയമങ്ങളനുസരിച്ചായിരിക്കും പേ സ്‌കെയിൽ. നാഗ്പൂർ ഡിവിഷനിൽ – 986 ഒഴിവുകൾ, മോട്ടിബാഗ് വർക്ൾഷോപ്പ് നാഗ്പൂർ- 64 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അപേക്ഷ സമർപ്പിക്കുന്നവർ 10+2 അടിസ്ഥാനത്തിൽ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ കോഴ്‌സ് പാസ്സായിരിക്കണം. പ്രായപരിധി 15 മുതൽ 24 വയസ്സ് വരെ. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്.

