ആര്‍ആര്‍ആറിനെയും പുഷ്പയെയും മറികടന്ന് കെജിഎഫ് 2

യാഷ് നായകനായ കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. അല്ലു അര്‍ജുന്റെ പുഷ്പ: ദി റൈസ് ഇന്‍ എന്നിവയെ മറികടന്നു. ഇതോടെ, കെജിഎഫ് 2 ഏറ്റവും ഉയര്‍ന്ന നാലാമത്തെ വാരാന്ത്യ-വരുമാനം നേടി. ഒരു പ്രാദേശിക സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നേട്ടമാണ്‌.

കെജിഎഫ് 2 അടുത്തിടെ ആര്‍ആര്‍ആറിന്റെ ഇന്ത്യയിലെ കളക്ഷനെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഹിന്ദി പതിപ്പ് പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. നാലാം വാരാന്ത്യത്തില്‍, ചിത്രം 14.85 കോടി രൂപ കളക്ഷന്‍ നേടി നാലാം വാരാന്ത്യത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഹിന്ദി ഡബ്ബ് ചിത്രമായി മാറി. നാലാം വാരാന്ത്യത്തില്‍ യഥാക്രമം 10-5 കോടി രൂപയും 8.23 കോടി രൂപയും നേടിയ ആര്‍ആര്‍ആര്‍, പുഷ്പ എന്നിവയാണ് കെജിഎഫ് 2-നെ അടുത്ത് പിന്തുടരുന്നത്.