കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ജനശതാബ്ദിയും വേണാടും ഉള്‍പ്പടെ കോട്ടയം വഴിയുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി. മെയ് 20 മുതല്‍ പത്ത് ദിവസത്തേക്കാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടുന്നുണ്ട്. നാളെ മുതല്‍ ഈ മാസം 28 വരെയാണ് ട്രെയിന്‍ ഗതാഗതത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പാലരുവി എക്സ്പ്രസ് 23, 24, 25, 27 തീയതികളില്‍ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നും പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടും. ശബരി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും. തൃശൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ശബരി എക്സ്പ്രസ് ഈ ദിവസങ്ങളില്‍ ഓടില്ല.
റദ്ദാക്കിയ ട്രെയിനുകള്‍
ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ
തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ
ബംഗളൂരു-കന്യാകുമാരി- മെയ് 23 മുതല്‍ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് – മെയ് 20 മുതല്‍ 28 വരെ
നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസ് – മെയ് 21 മുതല്‍ 29 വരെ
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി – മെയ് 22, 23,25,26,27
ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 24 മുതല്‍ 28 വരെ
പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ
ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ
എറണാകുളം ജംഗ്ഷന്-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ
ആലപ്പുഴ-എറണാകുളം ജംഗ്ഷന് മെയ് 21 മുതല്‍ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ
തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28
കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ
ആലപ്പുഴ വഴി തിരിച്ചു വിടുന്നവ
കോര്‍ബ-കൊച്ചുവേളി (11, 14, 18, 21, 25 തീയതികളില്‍ കോര്‍ബയില്‍ നിന്നു പുറപ്പെടുന്നത്)
സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (11 മുതല്‍ 20 വരെ സെക്കന്തരാബാദില്‍ നിന്നു പുറപ്പെടുന്നത്)
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം (12 മുതല്‍ 19 വരെ)
തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21, 22)
കന്യാകുമാരി-പുണെ ജയന്തി ജനത (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)
കൊച്ചുവേളി-യശ്വന്ത്പുര എസി ട്രെയിന്‍ (27)
കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് (12, 19, 22, 26)
കൊച്ചുവേളി-ഹുബ്ബാലി സൂപ്പര്‍ഫാസ്റ്റ് (12, 19, 26 തീയതികളില്‍)
വിശാഖപട്ടണം-കൊല്ലം (12, 26 തീയതികളില്‍ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21)
കൊച്ചുവേളി- ശ്രീഗംഗാനഗര്‍ (21, 28)
ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.
നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22)
കൊച്ചുവേളി-കോര്‍ബ (23, 26)
യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരം-വെരാവല്‍ (23)
ദിബ്രുഗഡ്-കന്യാകുമാരി വിവേക് (21നു ദിബ്രുഗഡില്‍ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് (23, 27 തീയതികളില്‍ ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (22 മുതല്‍ 26 വരെ ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാം-നാഗര്‍കോവില്‍ (24നു ഗാന്ധിധാമില്‍ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്-കൊച്ചുവേളി (24നു ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി- യശ്വന്ത്പുര ഗരീബ്രഥ് (25)
ശ്രീഗംഗാനഗര്‍-കൊച്ചുവേളി (24നു ശ്രീഗംഗാനഗറില്‍ നിന്നു പുറപ്പെടുന്നത്)

