‘കുത്തബ് മിനാറല്ല, വിഷ്ണു സ്തംഭം’; പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍

കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കനത്ത പോലീസ് സുരക്ഷയ്ക്കിടയിലും കുത്തബ് മിനാറില്‍ മഹാകാല്‍ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യവുമായെത്തി. സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്ന പ്രതിഷേധക്കാര്‍ ഹനുമാന്‍ ചാലിസയും ചൊല്ലി.

അതേസമയം, അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, ഔറംഗസേബ് ലെയ്ന്‍, തുഗ്ലക് ലെയ്ന്‍ തുടങ്ങിയ രാജ്യതലസ്ഥാനത്തെ റോഡുകളുടെ പേരുകള്‍ മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹര്‍ഷി വാല്‍മീകി, ജനറല്‍ വിപിന്‍ റാവത്ത് എന്നിവരുടെ പേരുകളാക്കി മാറ്റണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുള്ള കത്തില്‍ നിര്‍ദ്ദേശിച്ചു.