ഫാറ്റി ലിവർ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. ഈ പ്രശ്‌നത്തെ ഒരിക്കലും നിസാരമായി കാണരുതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കരളിൽ കൊഴുപ്പ് വർദ്ധിക്കുന്നതിനുള്ള തിരിച്ചറിയാൻ ചില ലക്ഷണങ്ങളിലൂടെ കഴിയും. കൃത്യ സമയത്ത് അസുഖം കണ്ടെത്തി ചികിത്സ നേടാൻ ഇത് സഹായിക്കും.

കരളിലെ കോശങ്ങളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗമാണ് ഫാറ്റി ലിവർ. ഇത് പലപ്പോഴും കരളിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെ വരുന്ന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ചിലപ്പോൾ ശരീരഭാരം കൂടുന്നതിനനുസരിച്ച് കരളിൽ കൊഴുപ്പും വർദ്ധിക്കും.

ഏപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ശാരീരിക ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. ബലഹീനത അനുഭവപ്പെടുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ചില പോഷകങ്ങളുടെ അഭാവം മൂലവും പലപ്പോഴും ശരീരം തളരുന്നതായി തോന്നാനിടയുണ്ട്.

അടിവയറ്റിൽ വലതുഭാഗത്ത് മുകളിലായി വേദനയുണ്ടാകാറുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുതെന്നും ഇതും ഫാറ്റി ലിവറിന്റെ ലക്ഷണമാകാമെന്നും വിദഗ്ധർ പറയുന്നു. അത്തരം വേദനയുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്.